ദൈവത്തിന്റെ സ്വന്തം നാട് – God’s own country

ദിനംപ്രതി ഇന്ന് നടക്കുന്നത് മാനവരാശിയെ ഞെട്ടിക്കുന്ന സംഭവങ്ങളാണ്,

ചെറുപ്പത്തിലെ പഠിപ്പിച്ച പാഠങ്ങൾ, തന്റെ കുഞ്ഞിന് പകരമായി തന്റെ ജീവൻ വരെ ബലിയർപ്പിക്കാൻ തയ്യാറായ നങ്ങേലിയെ വരെ കണ്ടിട്ടുള്ളവരാണ് മലയാളികൾ

മാതൃ സ്നേഹത്തിനും മുൻപിൽ ഭൂതത്തിന് പോലും അലിവുതോന്നി എന്നാണ് പൂതപ്പാട്ട് പറയുന്നത്

അതുപോലെ മാതൃസ്നേഹം വാനോളം ഉയർത്തിപ്പിടിക്കുന്ന എത്ര എത്ര ഭാവന സമ്പത്തുകളാണ് മലയാളത്തിനുള്ളത്

ചെറുപ്പം മുതൽ ചൊല്ലി പഠിച്ചതാണ് ഇവയോരോന്നു എന്നാൽ ഇതിനൊന്നും യാതൊരു അർത്ഥവുമില്ല എന്ന് തെളിയിക്കുന്നതാണ് ഇന്നീ ലോകത്ത് നടക്കുന്ന ഓരോ സംഭവങ്ങളും

കേവലം ഒരു വ്യക്തി അയാളുടെ പുതിയ ചുറ്റുപാടുകൾ കൊണ്ടോ അല്ലെങ്കിൽ ജീവിതത്തിലേക്ക് പുതിയൊരു വ്യക്തി കടന്നുവരുന്നത് കൊണ്ടോ ഒരു അമ്മയായി മാറുന്നത് കൊണ്ടോ എന്തെങ്കിലും മാറ്റം അയാളുടെ സ്വഭാവത്തിൽ വരുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല

ഒരു വ്യക്തി കൊലയാളിയായ ജനിക്കുന്നില്ല മോഷ്ടാവും ആവുന്നില്ല അത് സത്യം തന്നെ! എന്നാൽ അവൻ ചെറുപ്പം മുതൽ പഠിച്ചു വന്ന ചുറ്റുപാടും രീതികളും അത് ഒരിക്കലും മാറുന്നില്ല അയാളുടെ സ്വഭാവത്തിൽ അത് അടങ്ങിയിരിക്കും, “ചട്ടയിലെ ശീലം ചുടല വരെ “എന്ന് പറയുന്നപോലെ

മാതൃ സ്നേഹത്തെക്കുറിച്ച് പഠിച്ചു വന്നവർക്ക് ഇന്ന് കേരളത്തിൽ നടക്കുന്ന ഓരോ സംഭവങ്ങളും ഞെട്ടിപ്പിക്കുന്നതും വിശ്വസിക്കാൻ കഴിയാത്തതുമാണ്.

“An ode to Make-up ” written by Chimamanda Ngozi Adichie നൈജീരിയ ക്കാരിയായ എഴുത്തുകാരിയുടെ എഴുത്തുകാരിയുടെ ഈ സ്പീച്ച് എന്നെ ഒത്തിരി ചിന്തിപ്പിച്ചു ഒരു ഫെമിനിസ്റ്റ് എന്ന രീതിയിൽ വർണ്ണിക്കുന്ന ഉണ്ടെങ്കിലും ഇതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ തികച്ചും യാഥാർത്ഥ്യം ആണെന്ന് എനിക്ക് തോന്നി

ഒരു പെൺകുട്ടി ബാല്യത്തിൽ നിന്നും കൗമാരത്തിലേക്ക് മാറുമ്പോഴും അവിടെനിന്നും അവൾ ഒരു അമ്മയിലേക്ക് മാറുമ്പോഴും അവരുടെ മനസ്സിനെ പറഞ്ഞു പഠിപ്പിക്കുകയാണ് തന്റെ മാറ്റങ്ങൾ ഇതാണ് താൻ ഇങ്ങനെ മാറണം താൻ ഇങ്ങനെ മാത്രമേ ചെയ്യാവൂ,

ശരിക്കും ഓരോ മാതാപിതാക്കളും മറ്റുള്ളവർ എന്ത് ചിന്തിക്കും അല്ലെങ്കിൽ എന്റെ മാതാപിതാക്കൾ എങ്ങനെയായിരുന്നു എന്നതിന്റെ പുറത്ത് അഭിനയിക്കുകയാണ്

ഓരോ മാതാപിതാക്കൾക്കും അവരുടെ മക്കളെ പോലെ ഒരു കാലമുണ്ടായിരുന്നു അന്നവർക്ക് ഒരുപാട് കഴിവുകൾ ഉണ്ടായിരുന്നു അവിടെ നിന്നും ഒരു രക്ഷകർത്താവ് എന്നതിലേക്ക് മാറുമ്പോൾ ഒരുപാട് നിയന്ത്രണങ്ങൾ സ്വയം വരുത്തുന്നു ഒരുപക്ഷേ ഇഷ്ടമായിട്ടോ അല്ലാതെയോ

ഈ നിയന്ത്രണങ്ങൾ ആയിക്കൂടെ മിക്കപ്പോഴും ക്രൂരമായി പെരുമാറാൻ അവരെ പ്രേരിപ്പിക്കുന്നത്

“And the world is such a gloriously multifaceted,diverse place that there are people in the world who will like you,the real you,as you are.”

എത്ര സത്യമായ വാക്കുകൾ ജാതിയുടെയും മതത്തിൻറെ യും വ്യത്യാസങ്ങളും അതിർവരമ്പുകളും ഇനിയെങ്കിലും മാറണം ഒത്തിരി ഇതാണ് നമ്മുടെ ലോകം അവിടെ നമ്മളെ നമ്മളായി സ്വീകരിക്കാൻ ഒരാളെങ്കിലും കാണും ആഗ്രഹങ്ങളെ ഒളിപ്പിച്ചുവെച്ചു അതൊരു വിദ്വേഷമായി വളർന്ന് ഒരാളുടെ ജീവൻ കൂടി പൊലിയാതിരിക്കട്ടെ!

(ഈ എഴുത്ത് തികച്ചും എന്റെ മാത്രം അഭിപ്രായമാണ് ശരിയാണോ തെറ്റാണോ അതെനിക്കറിയില്ല ഇനി മുന്നോട്ടുള്ള ജീവിതം ഏതാണ് ശരി ഏതാണ് തെറ്റ് എന്ന് എന്നെ പഠിപ്പിക്കും എന്ന് ഞാൻ വിശ്വസിക്കുന്നു ☺️)

12 thoughts on “ദൈവത്തിന്റെ സ്വന്തം നാട് – God’s own country

 1. Feel free to write….no one will censor your words …
  And…about the news…I am just out of words…
  A land, where we are stressing hard on the importance of families and bonds….much ironic 😶

  Liked by 2 people

 2. Paavam aa kunju… it’s really concerning to read more such cruelties happening towards children even in our Kerala 😦

  Liked by 1 person

 3. The family is the fundamental basis of society and today, we are doing things the other way around. Child maltreatment is infamous and destroys the family nucleus. Unfortunately, not much has yet been done to remedy the situation. Well written your post.

  Liked by 1 person

 4. Eee abiprayathode yogikatha irikan patila…..

  Liked by 1 person

   1. Liked by 1 person

 5. Dear, can you please do a help? Can you rewrite this to Malayalam and post it: https://krishnapriya22013.wordpress.com/2019/04/20/dear-women-men-and-transgenders-please-read/

  I don’t know how to write this in Malayalam through computer or mobile. Can you please help.

  Liked by 1 person

  1. I’m sorry,I was doing my exams and I just saw this comment today.

   Liked by 1 person

   1. It’s absolutely okay dear. After your exams finish and if you have free time, please see if you can do it. Best wishes for your exams 😊

    Liked by 1 person

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

Create your website at WordPress.com
Get started
%d bloggers like this:
search previous next tag category expand menu location phone mail time cart zoom edit close